ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ഡൊണാള്‍ഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രംപുമായി മോദി സംസാരിച്ചു. വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് ഇരുനേതാക്കളും പറഞ്ഞു.
Had a great conversation with my friend, President @realDonaldTrump, congratulating him on his spectacular victory. Looking forward to working closely together once again to further strengthen India-US relations across technology, defence, energy, space and several other sectors.
— Narendra Modi (@narendramodi) November 6, 2024
”എൻ്റെ സുഹൃത്ത്, പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ ഗംഭീരമായ വിജയത്തിൽ അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് സംഭാഷണം നടത്തി. സാങ്കേതികവിദ്യ, പ്രതിരോധം, ഊർജം, ബഹിരാകാശം തുടങ്ങി നിരവധി മേഖലകളിൽ ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഒരിക്കൽ കൂടി ഒരുമിച്ച് പ്രവർത്തിക്കാമെന്ന് പ്രതീക്ഷിക്കുന്നു-മോദി ‘എക്സി’ല്‍ കുറിച്ചു.