“ജീവിക്കൂ ജീവിക്കാന്‍ അനുവദിക്കൂ, ഇത് 2024 അല്ലെ”: തുറന്നടിച്ച് സാമന്തയുടെ പ്രതികരണം

ദില്ലി:  ആമസോൺ പ്രൈം ഷോ സിറ്റാഡൽ: ഹണി ബണ്ണിയുടെ പ്രമോഷനിലാണ് നടി സാമന്ത. അതേ സമയം തന്നോട് ശരീരഭാരം കൂട്ടാൻ ആവശ്യപ്പെട്ട് വന്ന ഒരു കമന്‍റിനെതിരെ നടി നടത്തിയ പ്രതികരണം വൈറലാകുകയാണ്. 

തിങ്കളാഴ്ച ഇൻസ്റ്റാഗ്രാമിൽ സാമന്ത ഒരു ആസ്ക് മി എനിതിംഗ് സെഷൻ ഹോസ്റ്റ് ചെയ്തു. സെഷനിൽ, ഒരു ഉപയോക്താവ് എഴുതി, “ദയവായി മാഡം കുറച്ച് ഭാരം വർദ്ധിപ്പിക്കൂ. ദയവായി ബൾക്കിംഗ് തുടരുക” എന്നാണ് പറഞ്ഞത്, ഇതില്‍ ശക്തമായാണ് സാമന്ത പ്രതികരിച്ചത്

“വലിയ വെയിറ്റുള്ള അഭിപ്രായമാണിത്, ഞാൻ എന്‍റെ ഭാരത്തെക്കുറിച്ച് സംസാരിക്കുന്നത് പലയിടത്തും കണ്ടു. നിങ്ങൾ തീർച്ചയായും ഒരു കാര്യം അറിയണം, ഞാൻ കർശനമായ ആൻറി-ഇൻഫ്ലമേറ്ററി ഡയറ്റിലാണ്. അത് തുടരാന്‍ ഈ ഭാരം നിലനിര്‍ത്തണം. എന്‍റെ അവസ്ഥയില്‍ എന്നെ ഇപ്പോഴും നല്ല രീതിയില്‍ നിര്‍ത്തേണ്ടതുണ്ട്, ജീവിക്കൂ സുഹൃത്തുക്കളെ ജീവിക്കാന്‍ അനുവദിക്കൂ, ഇത് 2024 അല്ലെ” സാമന്ത പറഞ്ഞു. 

രാജസ്ഥാനിലെ രൺതംബോറിലാണ് സാമന്ത റൂത്ത് പ്രഭു ദീപാവലി ആഘോഷിച്ചത്. തന്‍റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിലൂടെ താരം ഇതിന്‍റെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചത്. രാജ് ഡികെ സംവിധാനം ചെയ്യുന്ന സിറ്റാഡൽ: ഹണി ബണ്ണിയാണ് സാമന്തയുടെതായി അടുത്തതായി എത്തുന്നത്. ഒരു സ്പൈ ത്രില്ലര്‍ സീരിസാണ് ഇത്. 

കുറച്ചുകാലമായി മയോസിറ്റിസ് രോഗത്തിന്‍റെ പിടിയിലാണ് സാമന്ത. ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള നിരന്തരമായ സൂക്ഷ്മപരിശോധന താന്‍ നടത്താറുണ്ട് അടുത്തിടെ ഒരു അഭിമുഖത്തില്‍ സാമന്ത പറഞ്ഞിരുന്നു. 

“സ്നേഹിക്കപ്പെടുന്ന ഒരു താരമായി നില്‍ക്കുക എന്നത് ഒരു അത്ഭുതകരമായ സമ്മാനമാണ്. അത് ഉത്തരവാദിത്വവുമാണ്. അതിനോട് യാഥാര്‍ത്ഥ്യത്തോടെയും, സത്യസന്ധമായും പ്രതികരിക്കണം. അത് എപ്പോഴും നിങ്ങള്‍ എത്ര അവാര്‍ഡ് നേടി, എത്ര സൂപ്പര്‍ഹിറ്റ് നേടി എന്നതോ, പെര്‍ഫക്ട് ബോഡിയോ, ഔട്ട് ഫിറ്റോ എന്നത് മാത്രമല്ല, അതിലേക്ക് എത്താനുള്ള വേദന, ബുദ്ധിമുട്ടുകൾ, താഴ്ച്ചകൾ എല്ലാം ചേര്‍ന്നതാണ്” ക്യൂ എ സെഷനില്‍ സ്റ്റാര്‍ എന്ന പദവി സംബന്ധിച്ച ചോദ്യത്തിന് സാമന്ത മറുപടി നല്‍കി. 

‘സാമന്ത- നാ​ഗ ചൈതന്യ വേര്‍പിരിയലിന് കാരണം കെടിആർ’; പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ തെലങ്കാന മന്ത്രിയോട് കോടതി

സ്റ്റൈലിഷ് ലുക്കിൽ നാ​ഗ ചൈതന്യയും ശോഭിതയും; ഒപ്പം കമന്റ് ബോക്സിന് പൂട്ട്, തങ്ങളെ ‘ഭയമെ’ന്ന് നെറ്റിസൺ

Asianet News Live

By admin