കോഴിക്കോട്: എൻജിൻ തകരാറിനെ തുടർന്ന് കരിപ്പുരിൽ നിന്ന് ഷാർജയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു. എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐ എക്സ് 351 വിമാനമാണ് വൈകുന്നത്.
ചൊവ്വാഴ്ച രാവിലെ 11.45നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. എൻജിൻ തകരാർ കണ്ടെത്തിയതോടെ രണ്ടരയോടെ മുഴുവന്‍ യാത്രക്കാരെയും വിമാനത്തിൽ നിന്ന് പുറത്തിറക്കി എയർപോർട്ടിലേക്ക് മാറ്റി.
വിമാനത്തിന്റെ എഞ്ചിൻ തകരാർ പരിഹരിക്കാത്ത സാഹചര്യത്തിൽ ഇനി എപ്പോൾ യാത്ര തുടങ്ങാൻ ആകുമെന്ന് കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.