കൊച്ചി: അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ ക്ലീന്‍ ചിറ്റ് ലഭിച്ചതിനു പിന്നാലെ പ്രതികരണവുമായി നടന്‍ നിവിന്‍ പോളി.
‘എന്നിലർപ്പിച്ച വിശ്വാസത്തിനും, ഒപ്പം നിന്നതിനും, നിങ്ങളോരോരുത്തരുടേയും പ്രാർഥനകൾക്കും ഹൃദയത്തിൽ നിന്ന് നന്ദി’ നിവിൻ പോളി ഫേസ്‌ബുക്കിൽ കുറിച്ചു.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് കഴിഞ്ഞ വർഷം നവംബറിൽ വിദേശത്തുവെച്ച് നിവിൻപോളി അടക്കമുള്ളവർ പീഡിപ്പിച്ചെന്ന് കാണിച്ച് നേര്യമംഗലം സ്വദേശിനിയാണ് പരാതി നൽകിയത്. എറണാകുളം ഊന്നുകൽ പൊലീസ് ജാമ്യമില്ല വകുപ്പുകൾ പ്രകാരം നടനെതിരെ കേസെടുക്കുകയും ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിന് യുവതി മൊഴി നൽകുകയും ചെയ്തു.