തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ബ്രിക്-ആര്‍ജിസിബി) 2025 ജനുവരിയില്‍ ആരംഭിക്കുന്ന പിഎച്ച്ഡി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസീസ് ബയോളജി, ബയോ ഇന്‍ഫോര്‍മാറ്റിക്സ്, പ്ലാന്‍റ് സയന്‍സ് എന്നിവയുടെ വിവിധ മേഖലകളിലെ പിഎച്ച്ഡി പഠനത്തിനാണ് അപേക്ഷിക്കാന്‍ അവസരം.
ലൈഫ്/അഗ്രിക്കള്‍ച്ചറല്‍/എന്‍വയോണ്‍മെന്‍റല്‍/വെറ്ററിനറി/ ഫാര്‍മസ്യൂട്ടിക്കല്‍/മെഡിക്കല്‍ സയന്‍സസ് അല്ലെങ്കില്‍ അനുബന്ധ വിഷയങ്ങളില്‍ യുജിസി 10-പോയിന്‍റ് സ്കെയിലില്‍ മൊത്തത്തിലോ തത്തുല്യ ഗ്രേഡിലോ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും അഞ്ച് വര്‍ഷം സാധുതയുള്ള ജെആര്‍എഫ് (യുജിസി/സിഎസ്ഐആര്‍/ഐസിഎംആര്‍/ഡിബിടി/ഡിഎസ്ടി-ഇന്‍സ്പയര്‍) അല്ലെങ്കില്‍ മറ്റേതെങ്കിലും ദേശീയ മത്സരപരീക്ഷ ഫെലോഷിപ്പ് ഉള്ളവര്‍ക്ക് പിഎച്ച്ഡി പ്രോഗ്രാമിന് അപേക്ഷിക്കാം.
ഉയര്‍ന്ന പ്രായപരിധി 26 വയസ്സ്. എസ് സി/എസ് ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ ഇളവ് ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 20. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വയംഭരണ സ്ഥാപനമാണ് ബ്രിക് (ബയോടെക്നോളജി റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍ കൗണ്‍സില്‍) – ആര്‍ജിസിബി.  
കൂടുതല്‍ വിവരങ്ങള്‍ക്ക് https://rgcb.res.in/phd2024-Nov/  സന്ദര്‍ശിക്കുക.

By admin

Leave a Reply

Your email address will not be published. Required fields are marked *