ആമിർ ഖാൻ രജനിയുടെ കൂലിയിൽ അഭിനയിക്കുമോ?: സംവിധായകന്‍ ലോകേഷ് പറയുന്നത് !

ചെന്നൈ: രജനികാന്ത് പ്രധാന വേഷത്തിൽ അഭിനയിക്കുന്ന സംവിധായകൻ ലോകേഷ് കനകരാജിന്‍റെ വരാനിരിക്കുന്ന ആക്ഷൻ ചിത്രം കൂലിയില്‍ ബോളിവുഡ് ഐക്കൺ ആമിർ ഖാൻ അതിഥി വേഷത്തിൽ എത്തിയേക്കുമെന്ന് കഴിഞ്ഞ കുറച്ച് ആഴ്ചകളായി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. 

നാഗാർജുന, ഉപേന്ദ്ര, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, സത്യരാജ് എന്നിവരുൾപ്പെടെ ശ്രദ്ധേയമായ താരനിര ഇതിനകം തന്നെ ചിത്രത്തിലുണ്ട്, ആമിറിന്‍റെ കൂലിയിലെ വേഷം സംബന്ധിച്ച റിപ്പോർട്ടുകൾ പ്രേക്ഷകർക്കിടയിൽ ആവേശം വർദ്ധിപ്പിക്കുമ്പോള്‍ ഇത് സംബന്ധിച്ച് പ്രതികരിക്കുകയാണ് സംവിധായകന്‍ ലോകേഷ്.

ദ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, ആമിർ ഈ പ്രോജക്റ്റിന്‍റെ ഭാഗമാണോ എന്ന ചോദ്യത്തിന് സംവിധായകൻ പറഞ്ഞത് ഇതാണ് “കൂലിയിലെ ഇതുവരെയുള്ള കഥാപാത്രങ്ങളെ എല്ലാം വെളിപ്പെടുത്തിയത് പ്രൊഡക്ഷൻ ഹൗസാണ്. അതിനാൽ, അതിനെ കുറിച്ച് എനിക്ക് ഒന്നും പറയാനില്ല”. 

അപ്പോള്‍ അത്തരം ഒരു സാധ്യതയുണ്ടെന്ന് അഭിമുഖം നടത്തിയാള്‍ ചൂണ്ടിക്കാണിച്ചപ്പോൾ, ലോകേഷ് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു, “അത് വേറെ ഏതെങ്കിലും നടനും ആകാം, അല്ലേ? മറ്റൊരു സംസ്ഥാനത്തിൽ നിന്നോ രാജ്യത്തിൽ നിന്നോ ഉള്ള ആരെങ്കിലും? ഇവ വെറും കിംവദന്തികളും ഊഹാപോഹങ്ങളും മാത്രമാണ്, അവർ സംസാരിക്കട്ടെ”

ആമിറും രജനികാന്തും മുമ്പ് ഹിന്ദി ചിത്രമായ അദങ്ക് ഹി അദങ്കിൽ (1995) ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അതേ സമയം എന്നാൽ ആമിറുമായി ഒരു പ്രോജക്ടിനായി ചർച്ചകൾ നടത്തി വരികയാണെന്ന് ലോകേഷ് വെളിപ്പെടുത്തി. 

അതേ സമയം സണ്‍ പിക്ചേര്‍സ് നിര്‍മ്മിക്കുന്ന കൂലിയുടെ ഷൂട്ടിംഗ് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ലോകേഷിന്‍റെ സിനിമാറ്റിക് യൂണിവേഴ്സില്‍ വരാത്ത ചിത്രമായിരിക്കും കൂലി എന്നാണ് വിവരം. അനിരുദ്ധാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കുന്നത്.

ആ ചോദ്യങ്ങള്‍ക്ക് ഉത്തരം, ‘എല്‍സിയു’ ഷോര്‍ട്ട് ഫിലിം ഇതാ വരുന്നു; ഔദ്യോഗിക പ്രഖ്യാപനം

ലോകേഷിന്‍റെ എല്‍സിയുവില്‍ സാം സിഎസ്, അനിരുദ്ധ് എന്നിവര്‍ക്ക് ശേഷം പുതിയ സംഗീത സംവിധായകന്‍

Asianet news Live

By admin