നവംബർ 15 മുതൽ തിയറ്ററുകളിലെത്തുന്ന ചിത്രത്തിലെ അമ്മ സോങ്ങ് ‘മന്ദാര മലരിൽ’ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. രാജീവ് ഗോവിന്ദന്റെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകർന്ന ഗാനം മൃദുല വാര്യരാണ് ആലപിച്ചിരിക്കുന്നത്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ പ്രിയ വേണുവും നീതാ പിന്റോയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ‘മാളികപ്പുറം’, ‘2018’ എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ്.

സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, സംഗീത, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, നന്ദു, സലിം ഹസ്സൻ, കൃഷ്ണ, വിനീത് തട്ടിൽ, മാസ്റ്റർ ശ്രീപദ്, മാളവിക മനോജ്, സരിത കുക്കു, തുഷാരപിള്ള തുടങ്ങി മലയാളത്തിലെ മികച്ച താരങ്ങളാണ് ചിത്രത്തിനായ് അണിനിരക്കുന്നത്. ആനന്ദ് ശ്രീബാലയായ് അർജ്ജുൻ അശോകൻ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ ചാനൽ റിപ്പോർട്ടറുടെ വേഷമാണ് അപർണ്ണദാസ് കൈകാര്യം ചെയ്യുന്നത്.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *