‘അമ്മയുടെ അനിഷ്ടമോ, അച്ഛൻ സമ്മതിക്കാത്തതോ’; കാരണമെന്തായാലും വിറ്റ സാധനം തിരിച്ചെടുക്കില്ല; വീഡിയോ വൈറൽ

രു കടയുടമ തന്‍റെ കടയുടെ മുന്നിലെ ചുമരില്‍ പതിപ്പിച്ച വിചിത്രമായ ഒരു കുറിപ്പാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. തന്‍റെ കടയിൽ നിന്നും വസ്ത്രങ്ങൾ വാങ്ങി പോകുന്നവർക്കുള്ള നിർദ്ദേശമാണ് ഈ കുറിപ്പിലുള്ളത്. സംഗതി മറ്റൊന്നുമല്ല, വസ്ത്രങ്ങൾ വാങ്ങുന്നവർ അതുമായി പോകുന്നതിന് മുമ്പ് നിർബന്ധമായും ഈ കുറിപ്പ് വായിച്ചു നോക്കണം. കാരണം, കടയിലെ ‘നോ  റിട്ടേൺ പോളിസി’യാണ് ചുമരിൽ പതിപ്പിച്ചിട്ടുള്ളത്. നോ റിട്ടേൺ എന്ന ബോർഡുകൾ കടയിൽ കാണുന്നത് സാധാരണമാണെങ്കിലും ഇത്തരത്തിൽ ഒന്ന് അപൂർവ്വമായിരിക്കുമെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളും പറയുന്നത്. 

കടയിൽ പതിപ്പിച്ചിരിക്കുന്ന പോസ്റ്ററിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്  “മമ്മിക്ക് ഇത് ഇഷ്ടപ്പെട്ടില്ല, പപ്പ എന്നെ ഇത് ധരിക്കാൻ അനുവദിക്കുന്നില്ല, ഭർത്താവ് എന്നെ ശകാരിക്കുന്നു, ഒരു കാരണവശാലും സാധനം തിരികെ എടുക്കില്ല”. സാധാരണയായി കടയിൽ നിന്നും വസ്ത്രങ്ങൾ വാങ്ങി പോകുന്നവർ അത് തിരികെ കൊണ്ടുവരുമ്പോൾ പറയുന്ന കാരണങ്ങളാണ് ഇതൊക്കെ എന്നാണ് കടയുടമ പറയാതെ പറയുന്നത്. അതുകൊണ്ട് തന്നെ തന്‍റെ കടയിൽ നിന്നും വാങ്ങുന്ന സാധനങ്ങൾ ഇത്തരത്തിലുള്ള ഒരു ന്യായങ്ങളും പറഞ്ഞു തിരികെ കൊണ്ടുവരേണ്ട എന്നാണ് ഈ കുറുപ്പിലൂടെ അദ്ദേഹം ഉദ്ദേശിക്കുന്നത്.

പ്രതിശ്രുത വരൻ യുഎസ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തില്ല; വിവാഹ നിശ്ചയം വേണ്ടെന്ന് വച്ച് വധു

കുട്ടികള്‍ക്ക് പരീക്ഷയ്ക്ക് കിട്ടിയ മാര്‍ക്കുകള്‍ ഇനി മാതാപിതാക്കള്‍ കാണണ്ട; വിലക്കുമായി ഡച്ച് സ്കൂള്‍

സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച ഈ കുറിപ്പ് ഇതിനോടകം 31.8 ദശലക്ഷം പേരാണ് കണ്ടത്. മൂന്ന് ലക്ഷത്തിലേറെ പേര്‍ വീഡിയോ ഇതിനകം ലൈക്ക് ചെയ്തു.  നിരവധി സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഇത്തരത്തിൽ ഒരു നോ റിട്ടേൺ പോളിസി കടയിൽ പതിപ്പിച്ചതിന് കടയുടമയെ അഭിനന്ദിച്ചു. സമൂഹ മാധ്യമ കുറിപ്പ് പ്രകാരം  സ്ത്രീകളുടെ വസ്ത്രങ്ങൾ വിൽക്കുന്ന ഉദയ്പൂരിലെ ഒരു ട്രെൻഡിംഗ് സ്റ്റോറിന് മുന്നിലാണ് ഈ കുറിപ്പ് ഒട്ടിച്ചിരുന്നത്. 

സ്കൈഡൈവിംഗിനായി ഓടവെ ഇൻസ്ട്രക്ടർ 850 അടി താഴ്ചയിലേക്ക് വീണ് മരിച്ചു; വീഡിയോ വൈറല്‍

By admin