Malayalam News Live: അനുനയനീക്കത്തിനുശേഷവും അയയാതെ സന്ദീപ് വാര്യര്‍

ബിജെപിക്കായി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ല എന്നത് ഉറച്ച തീരുമാനമെന്നും താൻ ചെയ്തത് തെറ്റാണോ ശരിയാണോ എന്നത് കാലം വിലയിരുത്തട്ടെ എന്നും സന്ദീപ് വാര്യർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആർഎസ്എസ് പ്രതിനിധിയായ എ ജയകുമാറിന്‍റെ മുന്നിൽ പ്രശ്നങ്ങൾ പറഞ്ഞു. വയനാട്ടിൽ പ്രചാരണത്തിന്‍റെ ഏകോപന ചുമതല തന്നത് കെ സുരേന്ദ്രൻ  ഔദാര്യമായി അവതരിപ്പിക്കരുത്.  അത് അര്‍ഹതയ്ക്കുള്ള അംഗീകാരമാണ്. ചുമതല നന്നായി നിറവേറ്റിയെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.അപമാനിക്കപ്പെടില്ല എന്ന് സുരേന്ദ്രൻ നൽകിയ ഉറപ്പിലാണ് പാലക്കാട് പോയത്. എന്നാൽ, ആ ഉറപ്പ് തെറ്റിയെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. 

അതേസമയം, സന്ദീപ് വാര്യര്‍ പരസ്യ പ്രതികരണം ഒഴിവാക്കണമെന്നാണ് ആര്‍എസ്എസിന്‍റെ നിര്‍ദേശം. മാധ്യമങ്ങളോട് കൂടുതൽ പ്രതികരിക്കേണ്ടതില്ലെന്നും ആര്‍എസ്എസ് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

By admin