ഒട്ടാവ: ബ്രാംപ്ടണിലെ ഹിന്ദു ക്ഷേത്രത്തിന് പുറത്ത് ഖാലിസ്ഥാന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്തതിന് ഒരു കനേഡിയന്‍ പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തതായി സിബിസി റിപ്പോര്‍ട്ട് ചെയ്തു.
സസ്പെന്‍ഡ് ചെയ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ ഹരീന്ദര്‍ സോഹി ഖാലിസ്ഥാന്‍ പതാക പിടിച്ച് നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് നടപടി. പ്രതിഷേധത്തില്‍ മറ്റുള്ളവര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി. പീല്‍ റീജിയണല്‍ പോലീസിലെ സര്‍ജന്റായിരുന്നു സോഹി.
ഒരു ഓഫ് ഡ്യൂട്ടി ഓഫീസര്‍ പ്രകടനത്തില്‍ സജീവമായി പങ്കെടുക്കുന്ന വീഡിയോയെക്കുറിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നുവെന്ന് പീല്‍ റീജിയണല്‍ പോലീസ് പറഞ്ഞു.
കമ്മ്യൂണിറ്റി സേഫ്റ്റി ആന്‍ഡ് പോലീസിംഗ് ആക്ട് അനുസരിച്ച് ഈ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തതായി മീഡിയ റിലേഷന്‍സ് ഓഫീസര്‍ റിച്ചാര്‍ഡ് ചിന്‍ സിബിസിയോട് പറഞ്ഞു.