ആഗ്ര: ആഗ്രയ്ക്ക് സമീപം മിഗ്-29 യുദ്ധവിമാനം നിയന്ത്രണം വിട്ട് തകര്‍ന്ന് വീഴുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ മിഗ്-29 യുദ്ധവിമാനമാണ് സിസ്റ്റം തകരാറിനെ തുടര്‍ന്ന് ആഗ്രയ്ക്ക് സമീപം നിയന്ത്രണം വിട്ട് തകര്‍ന്ന് വീണത്.
വിമാനം നിയന്ത്രണം വിട്ട് കറങ്ങിത്തുടങ്ങിയപ്പോള്‍ തന്നെ പൈലറ്റ് യുദ്ധവിമാനത്തെ നിയന്ത്രിച്ച് അത് ജനവാസ മേഖലകളില്‍ നിന്ന് അകലെയുള്ള ഒരു വയലില്‍ തകര്‍ന്നുവീഴുമെന്ന് ഉറപ്പാക്കി അപകടം തടയുകയായിരുന്നു. 
മിഗ്-29 വിമാനം തീപിടിച്ച ഉടന്‍ തന്നെ പൈലറ്റ് സുരക്ഷിതമായി എജക്റ്റ് ചെയ്യുകയും സുരക്ഷിതമായി പാരച്യൂട്ടില്‍ നിലത്തിറങ്ങുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *