ആരോഗ്യം, ചർമ്മം, മുടി എന്നിവയ്ക്ക് നെല്ലിക്ക സഹായകമാണ്. വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം എന്നിവയാൽ സമ്പന്നമാണ് നെല്ലിക്ക. ഇതിലെ വിറ്റാമിൻ സി രോഗപ്രതിരോധ സംവിധാനത്തെ ശക്തമാക്കാനും ചർമ്മത്തെ ആരോഗ്യകരമാക്കാനും സഹായിക്കുന്നു. നെല്ലിക്ക പ്രതിരോധസംവിധാനം മെച്ചപ്പെടുത്താൻ മാത്രമല്ല ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. നെല്ലിക്കയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ അമിതമായി ഭക്ഷണം കഴിക്കാനുള്ള തോന്നൽ നെല്ലിക്ക കുറയ്ക്കും. 
ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമായതിനാൽ നെല്ലിക്ക ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. അനാരോ​ഗ്യകരമായ ഭക്ഷണം കഴിക്കാനുള്ള താൽപര്യവും നെല്ലിക്ക കുറയ്ക്കുമെന്ന് ന്യൂട്രീഷ്യനിസ്റ്റുകൾ പറയുന്നു. നെല്ലിക്ക പതിവായി കഴിക്കുന്നത് ആരോഗ്യകരമായ കുടലും ദഹനവ്യവസ്ഥയും ഫലപ്രദമായ ശരീരഭാരം കുറയ്ക്കാൻ നല്ലതാണ്.
നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. അങ്ങനെ പ്രമേഹം തടയുകയും പ്രമേഹം മൂലമുണ്ടാകുന്ന ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യും. ശരീരഭാരം കുറയ്ക്കാൻ നെല്ലിക്ക ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് ജ്യൂസായി കുടിക്കാവുന്നതാണ്. നെല്ലിക്ക സാലഡുകളിൽ ചേർത്ത് കഴിക്കുന്നതും ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.
ദിവസവും രാവിലെ വെറും വയറ്റിൽ നെല്ലിക്ക ചായ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിനും ഫലപ്രദമാണ്. രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് ഫലപ്രദമായി നിയന്ത്രിക്കുന്ന ക്രോമിയം എന്ന മൂലകം നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. പുതിനയില, നെല്ലിക്ക, മല്ലിയില എന്നിവ ചേർത്ത് ഉണ്ടാക്കുന്ന ചമ്മന്തിയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *