ഡല്‍ഹി: മലയാളിയായ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ ആസാമില്‍ ട്രെയിന്‍ തട്ടി മരിച്ചു. കൊട്ടാരക്കര സ്വദേശി പ്രശാന്ത് കുമാറാ(39)ണ് മരിച്ചത്.
ആസാമില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയില്‍ ജോലി ചെയ്യുകയായിരുന്നു പ്രശാന്ത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ഇന്ന് ഡല്‍ഹിയില്‍ എത്തിക്കും.