ഫാറ്റി ലിവർ രോഗത്തെ തടയാന്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ

ഫാറ്റി ലിവർ രോഗത്തെ തടയാന്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ

കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെയാണ് ഫാറ്റി ലിവർ രോഗം എന്ന് പറയുന്നത്. ഫാറ്റി ലിവര്‍ രോഗ സാധ്യതയെ തടയാന്‍ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. 
 

ഫാറ്റി ലിവർ രോഗത്തെ തടയാന്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ

കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെയാണ് ഫാറ്റി ലിവർ രോഗം എന്ന് പറയുന്നത്.

കഴിക്കേണ്ടത്

ഫാറ്റി ലിവര്‍ രോഗത്തെ തടയാന്‍ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.  
 

ചീര

ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും നൈട്രേറ്റും അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നത് ഫാറ്റി ലിവര്‍ രോഗത്തെ തടയാന്‍ സഹായിക്കും.

റാഗി

ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ റാഗിയും ഫാറ്റി ലിവര്‍ രോഗത്തെ തടയാനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ബദാം

ആരോഗ്യകരമായ കൊഴുപ്പ്, ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിന്‍ ഇ തുടങ്ങിയവ അടങ്ങിയ ബദാം പോലെയുളള നട്സ് കഴിക്കുന്നത് കരളില്‍ കൊഴുപ്പ് അടിയുന്നത് തടയാന്‍ സഹായിക്കും. 

അവക്കാഡോ

ആരോഗ്യകരമായ കൊഴുപ്പും മറ്റ് വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ അവക്കാഡോ ഫാറ്റി ലിവര്‍ രോഗ സാധ്യത തടയാന്‍ സഹായിക്കും. 

വെളുത്തുള്ളി

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ള വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കരളില്‍ കൊഴുപ്പ് അടിയുന്നത് തടയാനും ഫാറ്റി ലിവര്‍ രോഗത്തെ നിയന്ത്രിക്കാനും സഹായിക്കും. 
 

സൂര്യകാന്തി വിത്തുകള്‍

വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ സൂര്യകാന്തി വിത്തുകള്‍ കഴിക്കുന്നതും ഫാറ്റി ലിവര്‍ രോഗത്തെ നിയന്ത്രിക്കാനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

കരളിനെ ദോഷകരമായി ബാധിക്കുന്ന ഭക്ഷണങ്ങളെ പരിചയപ്പെടാം

ബര്‍ഗര്‍, പിസ, സോസേജ്, ബേക്കൻ, ഹോട്ട്ഡോഗ്, റെഡ് മീറ്റ്, പഞ്ചസാര, സോഡ, മദ്യം തുടങ്ങിയവയുടെ അമിത ഉപയോഗം ഫാറ്റി ലിവറിന് കാരണമാകും. 
 

By admin