‘പല്ലൊട്ടി 90’s കിഡ്സ്’ താരങ്ങളെ നേരിൽ കണ്ട് അഭിനന്ദിച്ച് മലയാളത്തിൻ്റെ താര രാജാവ് മോഹൻലാൽ. ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് എന്നിവരെ മോഹൻലാൽ ചേർത്തു പിടിച്ച് അഭിനന്ദിച്ചു.
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രത്തിനും മികച്ച ബാല താരത്തിനും മികച്ച പിന്നണി ഗായകനും പുരസ്കാരം നേടിയ ചിത്രമാണ് ‘പല്ലൊട്ടി 90’s കിഡ്സ്’. സൗഹൃദത്തിനും ഗൃഹാതുരതയ്ക്കുമൊപ്പം ബാല്യത്തിൻ്റെ നിഷ്കളങ്കതയും തൊണ്ണൂറുകളിലെ ഓർമകളും വേണ്ടുവോളം സമ്മാനിക്കുന്ന ചിത്രം നിറഞ്ഞ സദസ്സിലാണ് ഇപ്പോൾ തീയേറ്ററുകളിൽ ഓടുന്നത്.