പാലക്കാട്: പറഞ്ഞ കാര്യങ്ങളില്‍ മാറ്റമില്ലെന്നും നേതാക്കള്‍ വന്നുകണ്ടതിനെ ചര്‍ച്ചയായി വ്യാഖ്യാനിക്കരുതെന്നും സന്ദീപ് വാര്യര്‍. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പറഞ്ഞ കാര്യങ്ങളില്‍ മാറ്റമില്ല. അതില്‍ ഉറച്ച് നില്‍ക്കുന്നു. ഞാന്‍ വ്യക്തി ആരാധനയില്‍ വിശ്വസിക്കുന്നയാളല്ല. നേതാക്കള്‍ വന്നുകണ്ടതിനെ ചര്‍ച്ചയായി വ്യാഖ്യാനിക്കരുത്. പ്രത്യയശാസ്ത്രത്തെ അനുസരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.