പരാതി കേട്ട് മടങ്ങവെ സ്കൂട്ടർ അപകടത്തിൽപ്പെട്ടു, എക്സൈസ് വനിതാ ഓഫിസര്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ഔദ്യോ​ഗിക കൃത്യനിർവഹണം കഴിഞ്ഞ് മടങ്ങുകയായിരുന്ന എക്സൈസ് വനിതാ ഓഫിസർ വാഹനാപകടത്തിൽ മരിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. തിരുമല വേട്ടമുക്ക് ലക്ഷ്മി നഗർ റസിഡൻസ് ടിസി 08/1765ൽ  എൻ ഷാനിദ(37) ആണ് മരിച്ചത്. 
എക്സൈസ് തിരുവനന്തപുരം റേഞ്ച് ഓഫിസിലെ (മണ്ണന്തല) വനിതാ സിവിൽ എക്സൈസ് ഓഫിസറായിരുന്നു. ഷാനിദ സഞ്ചരിച്ച സ്കൂട്ടർ പാറ്റൂരിലെ ഡിവൈഡറിൽ തട്ടി മറിഞ്ഞതിനു പിന്നാലെ കാർ വന്നിടിക്കുകയായിരുന്നു. 

ഞായറാഴ്ച രാത്രി 10.30ന് പാറ്റൂരിലെ പള്ളി സെമിത്തേരിക്കു സമീപമായിരുന്നു അപകടമുണ്ടായത്. പേട്ട സ്വദേശിനി നൽകിയ പരാതി അന്വേഷിച്ച് വീട്ടിലേക്കു മടങ്ങവെയാണ് അപകടമുണ്ടായത്. ജനറൽ ആശുപത്രി ഭാഗത്തേക്കു പോകുന്നതിനിടെ സ്കൂട്ടർ ഡിവൈറിൽ ഇടിച്ചുകയറി എതിർ ദിശയിലുള്ള വീഴുകയായിരുന്നു. ഈ സമയം ജനറൽ ആശുപത്രി ഭാഗത്തുനിന്നു വന്ന കാർ ഇടിച്ചു കയറി. 

തെറിച്ചുവീണു പരുക്കേറ്റ ഷാനിദയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം തിരുമല മുസ്‌ലിം ജമാഅത്ത് പള്ളിയിൽ കബറടക്കി. ഭർത്താവ് നസീർ സൗദി അറേബ്യയിലാണ്.  

By admin