മലപ്പുറം: പരപ്പനങ്ങാടിയില്‍ കഞ്ചാവുമായി ബിഹാര്‍ സ്വദേശി പിടിയില്‍. 1.135 കിലോഗ്രാം കഞ്ചാവ് പിടികൂടി. പരപ്പനങ്ങാടി എക്‌സ്സൈസ് റൈഞ്ച് ഇന്‍സ്‌പെക്ടറും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പരപ്പനങ്ങാടിയിലും ചേളാരിയിലുമടക്കം അന്യസംസ്ഥാന ത്തൊഴിലാളികള്‍ വന്‍തോതില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ സന്തോഷ്, പ്രിവെന്റീവ് ഓഫീസര്‍ കെ. പ്രദീപ് കുമാര്‍, സിവില്‍ എക്‌സെസ് ഓഫീസര്‍മാരായ എം.എം. ദിദിന്‍, അരുണ്‍ പാറോല്‍, കെ. ഷിഹാബുദീന്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.എം. ലിഷ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.