സ്ട്രെസ് നമ്മുടെ നാഡീവ്യവസ്ഥയെ ബാധിക്കുന്നതിൻറെ ഭാഗമായാണ് ഡ്രൈ ഐസ് ഉണ്ടാകുന്നത്. കണ്ണിൽ  ആവശ്യത്തിന് കണ്ണീർ ഉത്പാദിപ്പിക്കപ്പെടാതിരിക്കുന്ന അവസ്ഥയാണ് ഡ്രൈ ഐ സിൻഡ്രോം. ഡ്രൈ ഐസ് ബാധിച്ചവരിൽ കണ്ണുകളിൽ വേണ്ടത്ര കണ്ണുനീർ ഉണ്ടാകില്ല. മലിനീകരണം കണ്ണുകളുടെ വരൾച്ചയ്ക്ക് കാരണമാകുന്നു. വായുവിൽ തങ്ങി നിൽക്കുന്ന ചെറിയ കണങ്ങൾ ഡ്രൈ ഐസിന് ഇടയാക്കുന്നു. നഗരപ്രദേശങ്ങളിൽ താമസിക്കുന്നവരിലാണ് വരണ്ട കണ്ണുകൾ കൂടുതലായി കാണപ്പെടുന്നത്.
മലിനീകരണം അലർജി കൺജങ്ക്റ്റിവിറ്റിസ് ലക്ഷണങ്ങൾ വർദ്ധിപ്പിക്കുന്നു. വരണ്ടതോ പൊടി നിറഞ്ഞതോ കാറ്റുള്ളതോ ആയ കാലാവസ്ഥയിൽ ജീവിക്കുന്നത് ഡ്രൈ ഐസ് ബാധിക്കാൻ സാധ്യത വർധിപ്പിക്കുന്നു. കണ്ണുകളിൽ ഒരു മണൽ തരി കിടക്കുന്നത് പോലെയോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള തടസ്സം അനുഭവപ്പെടുന്നതായോ തോന്നുന്നത് പ്രധാനപ്പെട്ട ലക്ഷണം. 

കുറച്ച് സമയം വായിക്കുമ്പോഴേക്കും കണ്ണുകൾക്ക് ക്ഷീണം അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. കണ്ണുകൾ ചുവപ്പ് നിറത്തിലേക്ക് മാറുക. കോൺടാക്റ്റ് ലെൻസുകൾ ധരിക്കാനുള്ള ബുദ്ധിമുട്ട്. രാത്രിയിൽ വാഹനം ഓടിക്കാനുള്ള പ്രയാസം. എപ്പോഴും കണ്ണുകൾ വെള്ളം കൊണ്ട് നിറഞ്ഞിരിക്കുക. മങ്ങിയ കാഴ്ച. കണ്ണിൻ്റെ ക്ഷീണം ഇതൊക്കെയാണ് ഡ്രൈ ഐസി​ന്റെ ലക്ഷണങ്ങൾ
വരണ്ട കണ്ണുകൾക്ക് കാരണമാകുന്ന മറ്റൊരു കാരണം നിർജ്ജലീകരണമാണ്. അതിനാൽ, മൊത്തത്തിലുള്ള ജലാംശം നിലനിർത്താൻ ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കുക. സ്‌ക്രീൻ സമയം പരിമിതപ്പെടുത്തുന്നത് കണ്ണുകളുടെ ആരോ​ഗ്യത്തിന് നല്ലതാണ്. ഫോൺ അല്ലെങ്കിൽ ലാപ്‌ടോപ്പ് സ്‌ക്രീനുകൾകണ്ണുകളിൽ വലിയ സമ്മർദ്ദം ചെലുത്തുന്നു. അതിനാൽ, ഡിജിറ്റൽ സ്ക്രീനുകളിലേക്കുള്ള എക്സ്പോഷർ കുറയ്ക്കാൻ ശ്രമിക്കുക.

By admin

Leave a Reply

Your email address will not be published. Required fields are marked *