മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരനെന്നു അവകാശപ്പെട്ടാണ് സന്ദേശമെത്തിയത്. മുംബൈ പോലീസ് ട്രാഫിക് കണ്‍ട്രോള്‍ റൂമിന്റെ വാട്ടസ്ആപ്പ് നമ്പറിലേക്കാണ് തിങ്കളാഴ്ച രാത്രി അജ്ഞാതന്റെ സന്ദേശമെത്തിയത്.
”ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരനാണ്. സല്‍മാന്‍ ഖാന് സ്വന്തം ജീവന്‍ വേണമെങ്കില്‍ ഞങ്ങളുടെ ക്ഷേത്രത്തിലെത്തി മാപ്പു പറയുകയോ അഞ്ചുകോടി നല്‍കുകയോ വേണം. അങ്ങനെ ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ അദ്ദേഹത്തെ കൊല്ലും. ഞങ്ങളുടെ ഗ്യാംഗ് ഇപ്പോഴും സജീവമാണ്” -എന്നായിരുന്നു സന്ദേശം.