കോഴിക്കോട്: ബസ് തലയിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം. രാരിച്ചൻ റോഡ് വലിയപറമ്പത്ത് വി.പി. വില്ലയിൽ വിലാസിനി (62)യാണ് മരിച്ചത്. നെഞ്ചുവേദനയെത്തുടർന്ന് സഹോദരനൊപ്പം ആശുപത്രിയിലേക്ക് ബൈക്കിൽ പോകവെ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് വിലാസിനി അപകടത്തിൽപെട്ടത്.കൊട്ടാരം റോഡിലെ ഡോ. സേഠ് മെഡിക്കൽ സെന്റർ ഫോർ ഹോമിയോപ്പതിക് റിസർച്ചിലെ ജീവനക്കാരിയാണ് വിലാസിനി. തിങ്കളാഴ്ച സഹോദരൻ ഗോപിക്കൊപ്പം എരഞ്ഞിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ബൈക്കിൽ പോകുന്നതിനിടെ എരഞ്ഞിപ്പാലം ജങ്ഷനിൽവെച്ച് മലാപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന സിറ്റി ബസ് തട്ടിയാണ് അപകടമുണ്ടായത്. ബസ് ബൈക്കിൽ തട്ടിയതോടെ വിലാസിനി റോഡിലേക്ക് വീണു. അതേ ബസിന്റെ ടയർ ഇവരുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു.ബൈക്കോടിച്ച ഗോപിക്ക് അപകടത്തിൽ കൈക്ക് പരിക്കേറ്റിട്ടുണ്ട്. 
അയ്യപ്പൻ-ജാനു ദമ്പതിമാരുടെ മകളാണ് വിലാസിനി. അവിവാഹിതയാണ്. മറ്റുസഹോദരങ്ങൾ: ശോഭന, രാജൻ, ബാബു, ബേബി, അജിത, അനിത. സംസ്‌കാരം ചൊവ്വ ഉച്ചയ്ക്ക് പന്ത്രണ്ടിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. നടക്കാവ് പോലീസ് കേസെടുത്തു.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *