വർക്കലയിലെ ബീച്ചിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങി; ഐടി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: വർക്കലയിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ ബംഗ്ലൂരു സ്വദേശിയായ ഐടി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. നെൽസൺ ജെയ്സൺ (28) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് കോസ്റ്റൽ പൊലീസ് മൃതദേഹം കണ്ടെടുത്തത്. ഇന്നലെ നെൽസണും നാല് സുഹൃത്തുക്കളും വർക്കല ആലിയിറക്കം ബീച്ചിൽ കുളിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. കൂടെ ഉണ്ടായിരുന്നവരെ ഇന്നലെ തന്നെ രക്ഷിച്ചിരുന്നു. ഇവരെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം