കോഴിക്കോട്: ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയിലെയും സിനിമാ വ്യവസായങ്ങളെ താരതമ്യപ്പെടുത്തി വിവാദത്തിന് തിരികൊളുത്തി നടനും തമിഴ്‌നാട് ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍.
ബോളിവുഡ് ഒഴികെ ഒരു ഉത്തരേന്ത്യന്‍ സംസ്ഥാനത്തും ദക്ഷിണേന്ത്യയിലേത് പോലെ അഭിവൃദ്ധി പ്രാപിക്കുന്ന ഒരു ചലച്ചിത്ര വ്യവസായം ഇല്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. ശനിയാഴ്ച കോഴിക്കോട് നടന്ന സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ് സിനിമാ വ്യവസായം ഇപ്പോള്‍ കോടികളുടെ വരുമാനം ഉണ്ടാക്കുന്നു. കേരളം, തെലുങ്ക്, കന്നഡ സിനിമകളും അഭിവൃദ്ധി പ്രാപിക്കുന്നു.
എന്നാല്‍ ഉത്തരേന്ത്യയിലെ ഏതെങ്കിലും ഭാഷയ്ക്ക് നമ്മുടേത് പോലെ ഊര്‍ജ്ജസ്വലമായ ഒരു വ്യവസായം ഉണ്ടോ? ഇല്ല എന്നാണ് ഉത്തരം, ഉദയനിധി പറഞ്ഞു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ചെറുകിട സിനിമാ വ്യവസായങ്ങളെ ബോളിവുഡ് ഏറെക്കുറെ നിഴലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറാത്തി, ഭോജ്പുരി, ബിഹാരി, ഹരിയാന്‍വി, ഗുജറാത്തി സിനിമകള്‍ക്ക് വളരെ കുറച്ച് ശ്രദ്ധ ലഭിക്കുന്നതിനാല്‍ മുംബൈ ഇപ്പോള്‍ ഹിന്ദി സിനിമകള്‍ വ്യാപകമായി നിര്‍മ്മിക്കുന്നു. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും സ്വന്തമായി സിനിമാ വ്യവസായം പോലുമില്ല, അദ്ദേഹം ചൂണ്ടിക്കാട്ടി.