ഗസ സിറ്റി: ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്രയേൽ ആക്രമണം ശക്തമാക്കുമ്പോഴും ആദ്യമായി ലോകകപ്പിൽ കളിക്കുമെന്ന ദൃഢനിശ്ചയത്തിലാണ് പലസ്തീൻ ഫുട്ബോൾ ടീം.
2026ൽ യുഎസിലും മെക്സിക്കോയിലും കാനഡയിലുമായി അരങ്ങേറുന്ന ലോകകപ്പിൽ യോഗ്യതക്കരികെയാണ് പലസ്തീൻ. ലക്ഷ്യംനേടിയാൽ ലോകകപ്പിൽ അരങ്ങേറ്റം കുറിക്കാം.
മക്രം ദബൂബിൻ്റെ കോച്ചിങിലാണ് ടീം. ഇസ്രയേൽ നരനായാട്ടിനെ തുടർന്ന് ദേശീയ ലീഗ് ഉൾപ്പെടെ എല്ലാം താത്കാലികമായി നിർത്തിവച്ചിരുന്നു. എന്നാൽ, മത്സരങ്ങളിൽ പങ്കെടുക്കാൻ ടീമിനെ അസ്സോസിയേഷൻ നിർബന്ധിക്കുകയായിരുന്നു. അങ്ങനെയൊന്നും തോറ്റുകൊടുക്കില്ലെന്ന സന്ദേശം ഫുട്ബോളിലൂടെ അവർ പങ്കുവെക്കുന്നു.
ഗാസയിൽ നിന്ന് കളിക്കാരെ കൊണ്ടുവരാനോ രാജ്യത്ത് സുരക്ഷിതമായി പരിശീലനം നടത്താനോ ഇവർക്ക് സാധിച്ചിട്ടില്ല. ഗാസയിൽ എല്ലാ ക്ലബ് ഓഫീസുകളും സ്റ്റേഡിയങ്ങളും ഇസ്രയേൽ നശിപ്പിച്ചിട്ടുണ്ട്.
അടുത്ത ലോകകപ്പിൽ 46 ടീമുകൾക്ക് പങ്കെടുക്കാമെന്നതിനാലാണ് പലസ്തീനും സാധ്യത കൽപ്പിക്കപ്പെടുന്നത്. നവംബർ 14ന് ഒമാനുമായും അഞ്ച് ദിവസത്തിന് ശേഷം ദക്ഷിണ കൊറിയയുമായും പലസ്തീന് മത്സരങ്ങളുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *