18 ലിറ്റർ ചാരായവും 300 ലിറ്റർ വാഷും, തിപ്പിലശ്ശേരി പാറപ്പുറത്ത് ചാരായവേട്ട; കടങ്ങോട് സ്വദേശി അറസ്റ്റിൽ

പെരുമ്പിലാവ്: തിപ്പിലശ്ശേരി പാറപ്പുറത്ത് ചാരായവേട്ട. 18 ലിറ്റർ ചാരായവും 300 ലിറ്റർ വാഷുമാണ് പിടികൂടിയത്. സംഭവത്തിൽ ഒരാളെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കടങ്ങോട് സ്വദേശി കണ്ടരത്ത് വീട്ടിൽ ജയപ്രകാശ് (54) ആണ് കുന്നംകുളം അഡിഷണൽ സബ് ഇൻസ്പെക്ടർ അരുൺ കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്‍റെ പിടിയിലായത്.

സംസ്ഥാന പൊലീസിന്‍റെ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ചാരായവും വാഷും വാറ്റാൻ ഉപയോഗിച്ച ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തത്. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വാറ്റും വാഷും പിടികൂടിയത്.

പ്രതി ചാരായം വാറ്റി വിൽപ്പന നടത്തുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടെയാണ് പൊലീസും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിൽ വാറ്റും വാഷും പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

നല്ല പിടയ്ക്കണ ചാളക്കുട്ടന്മാർ കേറി വരുന്നത് കണ്ടോ..! സന്തോഷമടക്കാനാകാതെ നാട്ടുകാർ; വാരിക്കൂട്ടാൻ വൻ തിരക്ക്

ഭക്ഷണം വാങ്ങാൻ ഇറങ്ങി, ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമം; കണ്ണൂരിൽ ട്രാക്കിലേക്ക് വീണ് പെൺകുട്ടിക്ക് പരിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin