തിരുവനന്തപുരം: ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യരുമായി ചർച്ച നടത്തിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സന്ദീപ് വാര്യർ ബിജെപിയുമായി തെറ്റിനിൽക്കുകയാണെന്നത് സത്യമാണ്.
എന്നാൽ, സിപിഎമ്മിലേക്ക് അങ്ങനെ വരാൻ കഴിയില്ല. അദ്ദേഹവുമായി ബന്ധപ്പെട്ടിട്ടില്ല. വരാത്ത അത്രയും കാലം, വന്നാൽ സ്വീകരിക്കുമോ എന്ന ചോദ്യത്തിനും പ്രസക്തിയില്ല. എ.കെ ബാലനുമായി സന്ദീപ് വാര്യർ ചർച്ച നടത്തിയെന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.