ശ്വാസതടസം, 14 കാരനെ ആശുപത്രിയിലെത്തിച്ചു; സർജറിയിൽ വയറിനുള്ളിൽ കണ്ടെത്തിയത് ബാറ്ററി മുതല്‍ 65 വസ്തുക്കള്‍

ദില്ലി: ദില്ലിയിൽ ശസ്ത്രക്രിയയ്ക്കിടെ പതിനാലുകാരന്റെ വയറ്റിൽ നിന്ന്  ബാറ്ററികൾ, ചെയ്നുകൾ, ബ്ലേഡ്, സ്‌ക്രൂ തുടങ്ങി 65 ഓളം സാധനങ്ങൾ കണ്ടെടുത്തു. അഞ്ചു മണിക്കൂർ നീണ്ട ശസ്ത്രക്രിയകൊടുവിൽ കുട്ടി മരിച്ചു. കഴിഞ്ഞ ഒക്ടോബർ 28നാണു സംഭവം.  യുപി ഹാത്രസ് സ്വദേശി ആദിത്യ ശർമയാണ് മരിച്ചത്. ശ്വാസതടസം അനുഭവപ്പെട്ടതിന് പിന്നാലെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ ശാസ്ത്രക്രിയയിലാണ് 65 ഓളം സാധനങ്ങൾ കണ്ടെടുത്തത്. ഈ സാധനങ്ങൾ കുട്ടി മുൻപ് വിഴുങ്ങിയതാകാനാണ് സാധ്യതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

By admin