മനാമ:കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ പടവ് കുടുംബ വേദി നടത്തിയ ഓൺലൈൻ ക്വിസ് മത്സരം സീസൺ 2 വിജയികളെ പ്രഖ്യാപിച്ചു.
തസ്‌നീം ഫസൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി, സമ്രീൻ ഷാ രണ്ടാം സ്ഥാനവും റസിൻ ഖാൻ മൂന്നാം സ്ഥാനവും നേടി വിജയികളായി.
മികച്ച പോയിന്റ് നില കരസ്ഥമാക്കിയ സഹദ് സലീം , പ്രമോദ് കുമാർ, ഫാത്തിമ സലീം, ഷാനിജ അഫ്സൽ ,ദിശ പ്രമോദ്, സുജിത് കുമാർ, ഷാബിൻ, ദിവ്യ പ്രമോദ് എന്നിവർക്ക് പ്രത്യേക ഉപഹാരം നൽകും എന്ന് ഭാരവാഹികൾ അറിയിച്ചു.
പടവ് പ്രസിഡന്റ് സുനിൽ ബാബു, സെക്രട്ടറി മുസ്തഫ പട്ടാമ്പി,രക്ഷാധികാരി ഷംസ് കൊച്ചിൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പടവ് എക്സിക്യൂട്ടീവ് മെമ്പർ സഹിൽ തൊടുപുഴ ക്വിസ് മാസ്റ്റർ ആയിരുന്നു.