പുതിയ താമസ സ്ഥലത്തെത്തിയിട്ട് 2 മാസം, മദ്യലഹരിയിൽ വഴക്കിട്ടു: ഭര്‍ത്താവിന്‍റെ ജനനേന്ദ്രിയം മുറിച്ച് ഭാര്യ

ദില്ലി: വടക്കന്‍ ദില്ലിയിൽ മദ്യപിച്ച് വഴക്കിട്ട ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി ഭാര്യ. ശനിയാഴ്ച രാത്രിയാണ് സംഭവം. ബീഹാർ സ്വദേശിയായ യുവാവിനെയാണ് ഭാര്യ ആക്രമിച്ചത്. സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഇയാളുടെ ആരോഗ്യനില  തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.  ബിഹാര്‍ സ്വദേശികളായ ദമ്പതിമാർ രണ്ട് മാസം മുന്‍പാണ് ദില്ലിയിലേക്ക് താമസം മാറിയത്. 

ശക്തി നഗറിലെ ഒരു  ഹോംസ്റ്റേയിൽ ഹെൽപ്പറായി ജോലി ചെയ്യുകയായിരുന്നു യുവാവ്. ഒക്ടോബർ 31നും 1നും ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നു. സംഭവ ദിവസമായ ശനിയാഴ്ച രാത്രി മദ്യ ലഹരിയില്‍ വീട്ടിലെത്തിയ യുവാവ് ഭാര്യയുമായി വഴക്കിട്ടു. വഴക്കിനെ തുടര്‍ന്ന് ഭാര്യ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി. മദ്യലഹരിയിൽ യുവാവ് വീട്ടില്‍ കിടന്ന് ഉറങ്ങുകയും ചെയ്തു.  പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയ ഭാര്യ മൂര്‍ച്ചയുള്ള വസ്തു ഉപയോഗിച്ച് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിന് പിന്നാലെ ഇവര്‍ വീട്ടില്‍ നിന്ന് ഓടി രക്ഷപെട്ടു. ഇയാളെ ആദ്യം ബാരാ ഹിന്ദു റാവു ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നാലെ കൂടുതല്‍ ചികിത്സകള്‍ക്കായി സഫ്ദര്‍ജങ് ആശുപത്രിയിലേക്ക് മാറ്റി. കൃത്യ നടത്തിയതിന് ശേഷം ഓടി രക്ഷപെട്ട യുവതി ഇപ്പോഴും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഇരുവർക്കും ഇത് മൂന്നാം വിവാഹമാണെന്നാണ് വിവരം.

Read More : ലാബ് ടെക്നീഷ്യൻ ദീപാവലി ആഘോഷിക്കാൻ പോയി, രോഗിക്ക് യൂട്യൂബ് വീഡിയോ നോക്കി ഇസിജി എടുത്ത് അറ്റൻഡർ; അന്വേഷണം

By admin