ന്യൂയോര്‍ക്ക്:  ഇന്റര്‍നെറ്റിലെ പ്രശസ്ത അണ്ണാന്‍ പീനട്ടിന്റെ ദയാവധത്തെത്തുടര്‍ന്ന് ജോ ബൈഡന്‍ ഭരണകൂടത്തെ ‘ബുദ്ധിരഹിതവും ഹൃദയശൂന്യവുമായ കൊലപാതക യന്ത്രം’ എന്ന് മുദ്രകുത്തി ഇ ലോണ്‍ മസ്‌കിന്റെ വിമര്‍ശനം.
സോഷ്യല്‍ മീഡിയയിലെ തന്റെ ആകര്‍ഷകമായ കോമാളിത്തരങ്ങളും ഹൃദയസ്പര്‍ശിയായ വീഡിയോകളും കൊണ്ട് പ്രേക്ഷകരെ ആകര്‍ഷിച്ച പ്രിയപ്പെട്ട പീനട്ടിന്റെ  വിലാപത്തില്‍ ടെസ്ല സിഇഒയോടൊപ്പം ആയിരക്കണക്കിന് ആരാധകരും ദും:ഖം പങ്കുവെച്ചു.’പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അണ്ണാന്‍മാരെ രക്ഷിക്കും’, ശതകോടീശ്വരന്‍ എക്സില്‍ എഴുതി. ഒരു അണ്ണാനും കരയുന്ന മുഖവും ഇമോജിയും ‘ആര്‍ഐപി പീനട്ട്.’ ഉടമ മാര്‍ക്ക് ലോംഗോയുടെ പുറകില്‍ നിലയുറപ്പിച്ചിരിക്കുന്ന ഒരു ചിത്രം അദ്ദേഹത്തിന്റെ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗവണ്‍മെന്റ് ‘ബുദ്ധിശൂന്യവും ഹൃദയശൂന്യവുമായ ഒരു കൊലപാതക യന്ത്രം’ ആണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
മസ്‌ക് ഒരു ലൈറ്റ്സേബര്‍ പിടിച്ച് സ്റ്റാര്‍ വാര്‍സ് കഥാപാത്രമായ ഒബി-വാന്‍ കെനോബിയായി പീനട്ടിന്റെ എഐസൃഷ്ടിച്ച ചിത്രം പോസ്റ്റ് ചെയ്തു. ‘നിങ്ങള്‍ എന്നെ അടിച്ചാല്‍, നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലും കൂടുതല്‍ ഞാന്‍ ശക്തനാകും,’ അദ്ദേഹം ട്വീറ്റ് ചെയ്തു.
യുഎസ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ മാര്‍ക്ക് ലോങ്കോയുടെ പ്രിയപ്പെട്ട വളര്‍ത്തുമൃഗമായ പീനട്ടിനെ ദയാവധത്തിന് വിധേയമാക്കുകയായിരുന്നു ന്യൂയോര്‍ക്കിലെ പരിസ്ഥിതി സംരക്ഷണ വകുപ്പ്.
അണ്ണാന് റാബീസ് ബാധയുണ്ടെന്ന് ആരോപിച്ചാണ് അധികൃതരെത്തി പീനട്ടിനെ വീട്ടില്‍ നിന്നും കൊണ്ടുപോകുന്നത്. പിന്നാലെ അവര്‍ ദയാവധം നടപ്പിലാക്കുകയായിരുന്നുവെന്ന് മാര്‍ക്ക് ആരോപിക്കുന്നു.
സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് പീനട്ട്. ‘പീനട്ട് ദി സ്‌ക്വിറല്‍’ എന്ന പേരില്‍ അവന് സ്വന്തമായൊരു പേജുതന്നെയുണ്ട്. 534,000 ആരാധകരാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ കുഞ്ഞന്‍ അണ്ണാനെ പിന്തുടരുന്നത്.വാഫിള്‍സ് നുണയുന്ന, ജനാലകളിലൂടെ ചാടിമറിയുന്ന, പുത്തന്‍ വേഷവിധാനങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പീനാട്ടിന്റെ രസകരമായ ചിത്രങ്ങളും വീഡിയോകളുമാണ് മാര്‍ക്ക് ലോങ്കോ ഈ പേജിലൂടെ പങ്കുവയ്ച്ചിരുന്നത്.
പീനട്ടിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ കിട്ടുന്ന വരുമാനം മൃഗ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് മാര്‍ക്ക് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഒരു വന്യജീവിയെ വീട്ടില്‍ വളര്‍ത്താന്‍ കഴിയില്ലെന്ന് അവകാശപ്പെട്ട പരിസ്ഥിതി സംരക്ഷണ വകുപ്പ് അധികൃതര്‍ പീനട്ടിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തങ്ങളുടെ ഉദ്യോഗസ്ഥരിലൊരാളെ അണ്ണാന്‍ കടിച്ചതായും ഇവര്‍ ആരോപിക്കുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ റാബീസ് ബാധ കണ്ടെത്തിയെന്നും ദയാവധത്തിനുശേഷം അധികൃതര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *