ഹൈദരാബാദ്: കന്നഡ ചലച്ചിത്ര സംവിധായകന്‍ ഗുരുപ്രസാദിനെ ബെംഗളൂരുവിലെ അപ്പാര്‍ട്ടുമെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
52 കാരനായ സംവിധായകന്റെ മരണം ആത്മഹത്യയാണെന്നാണ് സംശയിക്കുന്നത്. ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
ഫ്‌ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികളാണ് പോലീസിനെ അറിയിച്ചത്. അകത്തു കടന്ന ഉദ്യോഗസ്ഥര്‍ ഗുരുപ്രസാദിന്റെ അഴുകിയ മൃതദേഹം കണ്ടെത്തുകയായിരുന്നു. ദിവസങ്ങള്‍ക്കുമുമ്പാണ് മരണം സംഭവിച്ചതെന്നാണ് സംശയം.
ഗുരുപ്രസാദ് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും കടക്കാരില്‍ നിന്ന് സമ്മര്‍ദ്ദം നേരിട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പണമടയ്ക്കാതെ സാധനം വാങ്ങിയതുമായി ബന്ധപ്പെട്ട് സമീപകാലത്ത് ആരോപണങ്ങളും നേരിട്ടിരുന്നു. ഈയിടെ പുനര്‍വിവാഹവും ചെയ്തിരുന്നു.