ഡല്‍ഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയ്ക്കെതിരെ ജാര്‍ഖണ്ഡിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് (സിഇഒ) പരാതി നല്‍കി ഇന്ത്യാ മുന്നണി.
ഒരു പ്രത്യേക സമൂഹം അവര്‍ക്ക് വോട്ട് ചെയ്യും എന്നതിനാലാണ് ഈ സര്‍ക്കാര്‍ നുഴഞ്ഞുകയറ്റക്കാരെ ക്ഷണിക്കുന്നത്. ചില ആളുകള്‍ ഒരിടത്ത് വോട്ട് ചെയ്യും, എന്നാല്‍ നമ്മുടെ ഹിന്ദുക്കള്‍ പകുതി ഇവിടെയും പകുതി അവിടെയും വോട്ട് ചെയ്യും. എന്നാണ് നവംബര്‍ ഒന്നിന് നടത്തിയ പ്രസംഗത്തില്‍ ബിജെപി നേതാവ് പ്രസംഗിച്ചത്.
മുസ്ലിം ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് അങ്ങേയറ്റം വിഭജിക്കുന്നതും വിദ്വേഷജനകവുമായ ഭാഷ ഉപയോഗിച്ചത് ആഭ്യന്തരയുദ്ധസമാനമായ സാഹചര്യം സൃഷ്ടിക്കാനും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അക്രമം അഴിച്ചുവിടാനുമാണെന്ന് ഈ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യാ മുന്നണി കത്തില്‍ പറഞ്ഞു.
വിവിധ അവസരങ്ങളില്‍ ഹിമന്ത ബിശ്വ ശര്‍മ്മ നടത്തിയതായി ആരോപിക്കപ്പെടുന്ന മറ്റ് വിവാദ പ്രസ്താവനകളും പരാതിയില്‍ എടുത്തുകാണിക്കുന്നുണ്ട്.
രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി നിലവിലുള്ള സാമൂഹിക ഭിന്നതകളെ ചൂഷണം ചെയ്യുന്നതിനും വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുന്നതിനും തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി ജാര്‍ഖണ്ഡിന്റെ സാമൂഹിക ഘടനയെ തകര്‍ക്കുന്നതിനും ഒരു പ്രത്യേക മത ന്യൂനപക്ഷത്തിലെ എല്ലാ അംഗങ്ങളേയും നുഴഞ്ഞുകയറ്റക്കാരായി അദ്ദേഹം ബോധപൂര്‍വം ചിത്രീകരിക്കുകയാണന്നും കത്തില്‍ പറയുന്നു.