യുകെ പാർലമെൻ്റിലെ പ്രതിപക്ഷ നേതാവായി കെമി ബാഡെനോക്ക് (44) തെരഞ്ഞെടുക്കപ്പെട്ടു. brbriട്ടനിലെ ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ ആദ്യ കറുത്ത വർഗക്കാരിയായ വനിതയാണ് ബഡെനോക്ക്. റോബർട്ട് ജെൻറിക്കിനെ പരാജയപ്പെടുത്തി 2016 ന് ശേഷം കൺസർവേറ്റീവിൻ്റെ അഞ്ചാമത്തെ നേതാവായി അവർ മാറി.പാർട്ടി അംഗങ്ങളുടെ ബാലറ്റിൽ ബഡെനോക്ക് 53,806 വോട്ടുകൾ നേടിയപ്പോൾ ജെൻറിക്ക് 41,388 വോട്ടുകൾ നേടി. സ്ഥാനാർഥികളെ തിരഞ്ഞെടുക്കാൻ എംപിമാർക്കിടയിൽ നടന്ന വോട്ടെടുപ്പിന്‍റെ അവസാന റൗണ്ടിൽ ഏറ്റവും മുന്നിൽ നിന്നിരുന്ന ജെയിംസ് ക്ലവേർലി പുറത്തായതോടെയാണ് പാർട്ടി അംഗങ്ങൾക്കു മുന്നിൽ ഇവർ സ്ഥാനാർഥികളായെത്തിയത്.എംപിമാർക്കിടയിൽ നടന്ന അവസാന വോട്ടെടുപ്പിൽ കെമി ബാഡ്നോക്കിനാണ് ഏറ്റവും അധികം പിന്തുണ ലഭിച്ചത്. 42 എംപിമാർ അവരെ പിന്തുണച്ചു. റോബർട്ട് ജെനറിക്കിന് 41 വോട്ടുകൾ ലഭിച്ചപ്പോൾ ജെയിംസ് ക്ലവേർലിക്ക് ലഭിച്ചത് കേവലം 37 വോട്ടുകൾ മാത്രമാണ്. ഇന്ത്യൻ വംശജയായ പ്രീതി പട്ടേൽ ഉൾപ്പെടെ ആറുപേരാണ് ലീഡർ സ്ഥാനത്തേക്ക് മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ച് തുടക്കത്തിൽ രംഗത്തെത്തിയത്.ഇവരിൽനിന്നും അവസാന രണ്ടുപേരെ തിരഞ്ഞെടുക്കാൻ എംപിമാർക്കിടയിൽ പലവട്ടം വോട്ടെടുപ്പ് നടന്നു. ഓരോ റൗണ്ടിലും ഏറ്റവും കുറവ് വോട്ടു ലഭിക്കുന്നവർ പുറത്താകുന്ന തരത്തിലായിരുന്നു വോട്ടെടുപ്പ്. ഇതിനിടെ എത്തിയ പാർട്ടി സമ്മേളനത്തിൽ തങ്ങളുടെ നിലപാട് അറിയിക്കാനും പാർട്ടി അംഗങ്ങളെ അഭിസംബോധന ചെയ്യാനും അവസാന റൗണ്ടിലെത്തിയ നാല് സ്ഥാനാർഥികൾക്ക് അവസരം ലഭിച്ചിരുന്നു.നാൽപത്തിരണ്ടുകാരനായ റോബർട്ട് ജെനറിക് നാല് പ്രധാനമന്ത്രിമാരോടൊപ്പം മന്ത്രിയായി പ്രവർത്തിച്ചിച്ചുണ്ട്. തെരേസ മേ, ബോറിസ് ജോൺസൺ, ലിസ്സ് ട്രസ്, ഋഷി സുനക് എന്നിവരുടെ മന്ത്രിസഭകളിൽ അംഗമായിരുന്നു ഈ യുവനേതാവ്. 2014 മുതൽ തുടർച്ചയായി പാർലമെന്‍റ് അംഗമാണ്. നൈജീരിയൻ വംശജയായ കെമി ബാഡ്നോക്ക് 2017 മുതൽ ഈസ്റ്റ് സസെക്സിൽ നിന്നുള്ള പാർലമെന്‍റ് അംഗമാണ്. ഋഷി സുനക് മന്ത്രിസഭയിൽ അംഗമായിരുന്നു.44 വയസുകാരിയായ ഇവർ തിരഞ്ഞെടുക്കപ്പെട്ടാൽ ടോറി പാർട്ടിയുടെ നേതൃത്വത്തിലെത്തുന്ന ആദ്യത്തെ ആഫ്രിക്കൻ വംശജയായ നേതാവും കെമി. ടോറി പാർട്ടിയിൽ ഇതിനു മുൻപ് നടന്ന നേതൃത്വ തിരഞ്ഞെടുപ്പിൽ കൂടുതൽ എംപിമാർ പിന്തുണച്ച സ്ഥാനാർഥിക്ക് പാർട്ടി അംഗങ്ങളുടെ പിന്തുണ ലഭിക്കാതെ പോയ ചരിത്രമാണുള്ളത്. ഇക്കുറിയും ഇതിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.ബോറിസ് ജോൺസൺ പാർട്ടി നേതൃസ്ഥാനം രാജിവച്ചപ്പോൾ നേതൃസ്ഥാനത്തേക്ക് മൽസരിക്കാനെത്തിയവരിൽനിന്നും അവസാന റൗണ്ടിലെത്തിയത് ഋഷി സുനക്കും ലിസ്സ് ട്രസുമായിരുന്നു. ഇവരിൽതന്നെ കൂടുതൽ എംപിമാരുടെ പിന്തുണ ലഭിച്ചത് ബോറിസ് മന്ത്രിസഭയിൽ ചാൻസിലർ കൂടിയായിരുന്ന ഇന്ത്യൻ വംശജനായ ഋഷി സുനക്കിനാണ്. രാജ്യത്തുടനീളം പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന ക്യാംപെയ്നിലും അവസാന റൗണ്ടിൽ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ഓപ്പൺസ്റ്റേജ് ഡിബേറ്റിലും കൂടുതൽ പോയിന്‍റ് നേടി മുന്നിട്ടു നിന്നത് ഋഷി സുനക്കായിരുന്നു.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *