കൊച്ചി: ക്ഷേത്രത്തിലെ വിവാഹച്ചടങ്ങില്‍ നടന്‍ ഫഹദ് ഫാസിലും ഭാര്യയും നടിയുമായ നസ്രിയയും പങ്കെടുത്തതിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ച അഡ്വ. കൃഷ്ണരാജിന് നടന്‍ വിനായകന്റെ മറുപടി. ഹിന്ദുക്കളുടെ അട്ടിപ്പേറവകാശം കൃഷ്ണരാജിന് ആരാണ് പതിച്ചു തന്നതെന്ന് വിനായകന്‍ ചോദിച്ചു.
കഴിഞ്ഞ ദിവസമാണ് സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായത്. തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. ചടങ്ങില്‍ ഫഹദ് ഫാസിലും നസ്രിയയും പങ്കെടുത്തിരുന്നു. ഇതാണ് കൃഷ്ണരാജിനെ പ്രകോപിപ്പിച്ചത്.
വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഇത് പറയാൻ നീയാരാടാ…വര്‍ഗീയവാദി കൃഷണരാജെ.
ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം നിനക്കാരാടാ പതിച്ചു തന്നത്….
നീ ആദ്യം സിന്ധ്, ഹിന്ദ്, ഇന്ത്യ, ഇന്ത്യൻ എന്താണെന്നു അറിയാൻ ശ്രമിക്ക്
അല്ലാതെ നിന്റെ തായ് വഴി കിട്ടിയ നിന്റെ കുടുംബത്തിന്റെ സനാതന ധർമമല്ല ഈ ലോകത്തിന്റെ സനാതന ധർമം.
ജയ് ഹിന്ദ്