കാബൂള്‍: അഫ്ഗാനില്‍ വീണ്ടും വിചിത്ര നിയമവുമായി താലിബാന്‍. അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കുന്നത് വിലക്കി കൊണ്ടുള്ള വിചിത്രമായ നിയമമാണ് താലിബാന്‍ പുറപ്പെടുവിച്ചത്. മന്ത്രി മുഹമ്മദ് ഖാലിദ് ഹനഫിയാണ് ഇക്കാര്യം അറിയിച്ചത്.
ഒരു സ്ത്രീയുടെ ശബ്ദം ‘അവ്രാ’ ആയി കണക്കാക്കപ്പെടുന്നു, അത് മറയ്ക്കപ്പെടണം. അത് മറ്റാരും കേള്‍ക്കാന്‍ പാടില്ല, ഒരു സ്ത്രീയുടെ ശബ്ദം മറ്റ് സ്ത്രീകള്‍ പോലും കേള്‍ക്കരുതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
മറ്റ് സ്ത്രീകളുടെ കൂട്ടത്തിലായിരിക്കുമ്പോള്‍ പോലും സ്ത്രീകള്‍ ഖുര്‍ആന്‍ പാരായണം ചെയ്യരുതെന്ന് ഹനഫി പറഞ്ഞു.സ്ത്രീകള്‍ പാട്ടുകള്‍ പാടാനോ സംഗീതം ആസ്വദിക്കാനോ പാടില്ല.
ഇത്തരം നിയമങ്ങള്‍ അഫ്ഗാന്‍ സ്ത്രീകളുടെ സ്വതന്ത്രമായി സംസാരിക്കാനുള്ള കഴിവിനെ കൂടുതല്‍ നിയന്ത്രിക്കുമെന്നും അവരുടെ അവകാശങ്ങള്‍ ഇല്ലാതാക്കുമെന്നുമാണ് വിദഗ്ധര്‍ ഭയപ്പെടുന്നത്.
2021 ല്‍ താലിബാന്‍ അധികാരത്തില്‍ വന്നതിനുശേഷം അഫ്ഗാന്‍ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തി നിരവധി ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു.