ന്യൂഡൽഹി: നയതന്ത്ര തർക്കം തുടരുന്നതിനിടെ, സൈബർ ഭീഷണിയുമായി ബന്ധപ്പെട്ട എതിരാളികളുടെ പട്ടികയില്‍ കാനഡ ഇന്ത്യയെയും ഉള്‍പ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള കാനഡയുടെ നീക്കമാണിതെന്നാണ് ഇന്ത്യയുടെ പ്രതികരണം.
നാഷണൽ സൈബർ ത്രെറ്റ് അസസ്‌മെൻ്റ് 2025-2026 റിപ്പോർട്ടിൽ ചൈന, റഷ്യ, ഇറാൻ, ഉത്തര കൊറിയ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഇന്ത്യയെ അഞ്ചാമതായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യ സ്പോൺസർ ചെയ്യുന്നവര്‍ കാനഡ ഗവൺമെൻ്റ് നെറ്റ്‌വർക്കുകൾക്കെതിരെ ചാരവൃത്തിക്കായി സൈബർ ഭീഷണി പ്രവർത്തനം നടത്തിയേക്കാമെന്ന് വിലയിരുത്തുന്നുവെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. ആദ്യമായാണ് സൈബര്‍ എതിരാളികളായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ പേര് കാനഡ ഉള്‍പ്പെടുത്തുന്നത്.