പൊന്‍കുന്നം: പൊന്‍കുന്നം-പുനലൂര്‍ ഹൈവേയില്‍ മറ്റത്തില്‍പ്പടിയില്‍ വഴിയോരത്തുനിന്ന ബൈക്കു യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച കാര്‍ സമീപത്തെ വീടിന്റെ പോര്‍ച്ചിലേക്ക് ഇടിച്ചുകയറി. പരിക്കേറ്റ ബൈക്കു യാത്രക്കാരന്‍ പൊന്‍കുന്നം കിഴക്കേതില്‍ ജി. രമേശി(46)നെ പൊന്‍കുന്നം അരവിന്ദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം നടന്നത്.
നിയന്ത്രണം വിട്ടെത്തിയ കാര്‍ സമീപത്തെ സ്മിത ഡെക്കറേഷന്‍സിന്റെ മുന്‍പിലെ ഷെഡിന്റെ തൂണുകള്‍ തകര്‍ത്തു തൊട്ടടുത്ത വീടിന്റെ പോര്‍ച്ചിലേക്കു പാഞ്ഞു കയറുകയായിരുന്നു.
പോര്‍ച്ചിന്റെ തൂണുകളില്‍ കാര്‍ ഇടിച്ചു നിന്നു. പോര്‍ച്ചിനുള്ളില്‍ കിടന്ന കാറില്‍ ഇടിച്ചില്ല. ഷെഡിന്റെ തൂണൊടിഞ്ഞു.
പൊന്‍കുന്നം പുനലൂര്‍ ഹൈവേയില്‍ മറ്റത്തില്‍പ്പടി ഭാഗത്ത് അപകടങ്ങള്‍ പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു. അമ്പലം കവലയില്‍ കഴിഞ്ഞ വര്‍ഷം ഒരാള്‍ വാഹനമിടിച്ചു മരിച്ചതാണ്. കഴിഞ്ഞ ദിവസം പഴയിടത്ത് കാറും വാനും കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു.
ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഇത്തരത്തില്‍ ഉണ്ടാകുന്നത്. അപകടങ്ങള്‍ കുറയ്ക്കാന്‍ പോലീസും മോട്ടോര്‍വാഹന വകുപ്പും ഇടപെടണമെന്നാണു നാട്ടുകാരുടെ ആവശ്യം.