ഡൽഹി: എയര്‍ഇന്ത്യ വിമാനത്തില്‍നിന്ന് വെടിയുണ്ട കണ്ടെത്തി. ദുബായില്‍നിന്ന് ഡല്‍ഹിയിലെത്തിയ എയര്‍ഇന്ത്യ വിമാനത്തിനുള്ളിലാണ് വെടിയുണ്ട കണ്ടെത്തിയത്. വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണി തുടരുന്നതിനിടെയാണ് സംഭവം. ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഒക്ടോബര്‍ 27-ാം തീയതിയായിരുന്നു സംഭവം. ദുബായ്-ഡല്‍ഹി AI916 വിമാനത്തിലെ സീറ്റിലെ പോക്കറ്റില്‍നിന്നാണ് ശുചീകരണത്തിനിടെ ജീവനക്കാര്‍ വെടിയുണ്ട കണ്ടെത്തുകയായിരുന്നു എന്നാണ് ഡൽഹി പൊലീസ് വ്യക്തമാക്കിയത്.
തുടര്‍ന്ന് എയർ ഇന്ത്യ അധികൃതർ എയർപോർട്ട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് ഡൽഹി പൊലീസിന് പരാതി നൽകിയത്.
ആയുധ നിയമപ്രകാരമാണ് ഡല്‍ഹി പൊലീസ് കേസെടുത്തത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആഭ്യന്തര-അന്താരാഷ്ട്ര വിമാനങ്ങളടക്കം 510-ഓളം വിമാനങ്ങള്‍ക്ക് നേരേയാണ് ബോംബ് ഭീഷണിയുണ്ടായത്.