കണ്ണൂര്‍: തലശേരി-മാഹി ബൈപ്പാസില്‍ മകള്‍ ഓടിച്ച സ്‌കൂട്ടര്‍ ഡിവൈഡറിലിടിച്ച് മാതാവ് മരിച്ചു. ധര്‍മടം മീത്തലെപീടിക പുളിക്കൂലില്‍ ചന്ദ്രങ്കണ്ടി ഹൗസില്‍ പാലത്തില്‍ റുഖിയ(63)യാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് മാടപ്പീടിക രാജു മാസ്റ്റര്‍ റോഡിന് സമീപത്തായിരുന്നു സംഭവം. റുഖിയയും മകള്‍ ആരിഫയും സഞ്ചരിച്ച സ്‌കൂട്ടറാണ് ഇടിച്ചത്. തലശേരിയില്‍നിന്ന് അഴിയൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു ഇരുവരും. പരിക്കേറ്റ റുഖിയയെ പള്ളൂര്‍ ഗവ. ആശുപത്രിയിലും തുടര്‍ന്ന് തലശേരിയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
ഭര്‍ത്താവ്: ചന്ദ്രങ്കണ്ടി അസു. മറ്റു മക്കള്‍: താഹിറ, ഫിറോസ്, ഹസീന, നവാസ്, റുബീന. മരുമക്കള്‍: സിറാജ് (എടക്കാട്), സീനത്ത് (ആറ്റടപ്പ), സാദിഖ് (പെരിങ്ങാടി), ആരിഫ (പെരിങ്ങാടി), സാജുദ്ദീന്‍ (എടക്കാട്), ഇല്യാസ് (പെരിങ്ങാടി). കബറടക്കം ശനിയാഴ്ച ധര്‍മടം ജുമാമസ്ജിദ് കബര്‍സ്താനില്‍.