ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത യുവാവിന്റെ വാഹനമിടിച്ച് സ്ത്രീ മരിച്ചു. നിയന്ത്രണംവിട്ട കാർ യുവതിയെ ഇടിക്കുകയായിരുന്നു. ട്രാക്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ ലഭ്യമാണ്.
യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നോയിഡയിലെ ബിസറാക്കിലെ സി.ആർ.സി സൊസൈറ്റിയിലാണ് അപകടമുണ്ടായത്.
സംഭവത്തിന് ശേഷം ഓടിരക്ഷപ്പെട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിന് മുമ്പും യുവാവ് ഇത്തരത്തിൽ അപകടകരമാം വിധം വാഹനമോടിച്ചിട്ടുണ്ട്.