കടുത്തുരുത്തി: ഞീഴൂർ കാട്ടാമ്പാക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന നിത്യസഹായകൻ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ‘മന്ന’ ഭക്ഷ്യധാന്യ വിതരണ പദ്ധതി ആരംഭിക്കുന്നു. പദ്ധതിയുടെ ഉത്ഘാടനം 3 – 11 -2024 ഞാറാഴ്ച ഉച്ച കഴിഞ്ഞ് 2:30 ന് സംഘത്തിൻ്റെ കാട്ടാമ്പാക്കിലെ അമ്മ വീട് അഗതിമന്ദിരത്തിന് സമീപം നടക്കും.
സമ്മേളനം പ്രമുഖ മാധ്യമ പ്രവർത്തകൻ സണ്ണി ചെറിയാൻ ഉത്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡൻ്റ് അനിൽ ജോസഫ് അദ്ധ്യക്ഷത വഹിക്കും. 100 നിർദ്ധനരോഗികളുടെ കുടുംബങ്ങൾക്ക് എല്ലാ മാസവും ആദ്യ ഞാറാഴ്ച ഭക്ഷ്യധാന്യം നൽകും. ഭക്ഷ്യധാന്യ വിതരണ ഉത്ഘാടനം ഞീഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ ശ്രീകലാ ദിലീപ് നിർവ്വഹിക്കും.
രോഗികൾക്കുള്ള സഹായം വൈ: പ്രസിഡൻ്റ് കെ.പി ദേവദാസ് നിർവ്വഹിക്കും. സിസ്റ്റർ ബെന്നറ്റ് പ്രമുഖ വ്യക്തികളെ ആദരിക്കും. വാർഡ് മെമ്പർ ബോബൻ മഞ്ഞളാമല, 9-ാം വാർഡ് മെമ്പർ ശ്രീലേഖ മണിലാൽ, പി.സി രാജേഷ്, സി.കെ.മോഹനൻ, ബാബു ആൻ്റണി, കെ.കെ സുരേന്ദ്രൻ, തോമസ് അഞ്ചമ്പിൽ , ചാക്കോച്ചൻ കുര്യന്തടം, ജയിംസ് കാവാട്ടു പറമ്പിൽ എന്നിവർ പങ്കെടുക്കും.
ട്രസ്റ്റ് സെക്രട്ടറി സിന്ധു വി. കെ സ്വാഗതം പറയും . യൂത്ത് കോർഡിനേറ്റർ ജോവിൻ ചാലിൽ നന്ദി പറയും. ജയൻ പുഞ്ചമുള്ളിൽ, പ്രേംകുമാർ പാലേക്കുന്നേൽ , ജിജോ ജോർജ്, സിറിയക് ജോസഫ്, ജീവൻ ജോൺ,ക്ലാരമ്മ ബാബു, ത്രേസ്യാമ്മ ദേവസ്യ എന്നിവർ നേതൃത്വം നൽകും.