സാധാരണ ശക്തമായ മഴക്കാലത്താണ് ഒച്ച് ശല്യം വര്‍ധിക്കുക. വെയില്‍ ശക്തമായാല്‍ പിന്നെ ഇവയെ കാണാതാകും. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്തമാണ്. മഴയുടെ ശക്തി കുറഞ്ഞിട്ടും ഒച്ച് ശല്യത്തിന് അറുതിയില്ല. അടുക്കളത്തോട്ടത്തിലും മട്ടുപ്പാവിലും ഗ്രോബാഗ് കൃഷി ചെയ്യുന്നവരുടെ മറ്റൊരു പ്രധാനശത്രുവാണ് ഒച്ചുകള്‍. ഗ്രോബാഗുകളില്‍ ഒച്ചുകള്‍ കൂട്ടത്തോടെയെത്തി താമസമാക്കുന്നത് കൃഷി നശിക്കാന്‍ കാരണമാകുന്നു.കാബേജ്, കോളിഫ്‌ളവര്‍ എന്നിവയുടെ തളിര്‍ ഇലകളും തണ്ടുകളും ഒച്ചുകള്‍ക്ക് ഏറെ ഇഷ്ടമാണ്.ഇവയെ അടുക്കളത്തോട്ടത്തില്‍ നിന്ന് ഓടിക്കാനുള്ള വഴികള്‍ നോക്കാം.1.ഗ്രോബാഗില്‍ ഇവയെ നിയന്ത്രിക്കാന്‍ നടില്‍ മിശ്രിതത്തില്‍ കുമ്മായം ചേര്‍ത്തു കൊടുക്കണം.
2. വേപ്പിന്‍ പിണ്ണാക്ക് പോട്ടിങ് മിശ്രിതത്തില്‍ ചേര്‍ക്കുന്നതിലൂടെ ഒരു പരിധിവരെ ഒച്ചുകളെ തടയാം.3.അഞ്ച് മില്ലി വിനാഗിരി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി ഗ്രോബാഗുകളില്‍ ഒഴിച്ചുകൊടുത്താല്‍ ഒച്ചുകളെ നിയന്ത്രിക്കാം.
4.ഒച്ചുശല്യം കൂടുതലുള്ള സ്ഥലങ്ങളില്‍ കപ്പലണ്ടിപ്പിണ്ണാക്കിന്റെ ഉപയോഗം കുറയ്ക്കാന്‍ ശുപാര്‍ശ ചെയ്യാറുണ്ട്‌https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *