ഓട്ടവ: ഇരു രാജ്യങ്ങളും തമ്മിലുള്ള നയന്ത്ര ബന്ധം വഷളാകുന്നതിനിടെ ഇന്ത്യക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കാനഡ രംഗത്ത്. നൂതന സൈബര്‍ സാങ്കേതിക വിദ്യയിലൂടെ കാനഡയെ നിരീക്ഷിക്കുന്നുവെന്നാണ് ഇപ്പോള്‍ കനേഡിന്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ ആരോപണം.
അതേസമയം കനേഡിയന്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്കു നേരെ നിരന്തരമുണ്ടാകുന്ന ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇന്ത്യയാണെന്നും സിഖ് വിഘടനവാദികളെ നിരീക്ഷിക്കുന്നുവെന്നും രാജ്യത്ത് കടന്നു കയറിയുള്ള ഇന്ത്യയുടെ ഇടപെടല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും കാനഡ വ്യക്തമാക്കി. എന്നാല്‍ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ഇതുവരെ ഇതില്‍ പ്രതികരിച്ചിട്ടില്ല.
ഇന്ത്യയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ സിഖ് സമൂഹമാണ് കാനഡ. 2023-ല്‍ വാന്‍കൂവറില്‍ 45 കാരനായ കനേഡിയന്‍ പൗരനായ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയത് ഇന്ത്യയാണെന്ന് ഒട്ടാവ ആരോപിച്ചു.
കാനഡയുടെ ആരോപണങ്ങള്‍ക്ക് ശേഷം, ‘ഇന്ത്യ അനുകൂല ഹാക്ക്റ്റിവിസ്റ്റ് ഗ്രൂപ്പ്’, സൈന്യത്തിന്റെ പൊതു സൈറ്റ് ഉള്‍പ്പെടെയുള്ള കനേഡിയന്‍ വെബ്സൈറ്റുകള്‍ക്കെതിരെ, നിയമാനുസൃതമായ ഉപയോക്താക്കള്‍ക്ക് ആക്സസ് ചെയ്യാന്‍ കഴിയാത്തവിധം ഓണ്‍ലൈന്‍ ട്രാഫിക്കില്‍ നിറഞ്ഞുനില്‍ക്കുന്ന ഡിഡിഒഎസ് ആക്രമണങ്ങള്‍ ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ട് കുറിക്കുന്നു.