കൊച്ചി: ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഷ് അദേനി സംവിധാനം ചെയ്യുന്ന ‘മാർക്കോ’ എം ടൗണിൽ സജീവ ചർച്ചയായി മാറി കഴിഞ്ഞു. മാസ് ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന മാർക്കോയുടെ ടീസറിന് ലഭിച്ച വരവേൽപ്പ് തന്നെ അതിന് തെളിവാണ്.
നിലവിൽ റിലീസ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇതിനോടകം 200 സ്ക്രീനുകളാണ് ചിത്രം ലോക്കായിരിക്കുന്നത്. കേരളത്തിലെ മാത്രം കണക്കാണിത്. 30 കോടി ബജറ്റിൽ 5 ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് മാർക്കോ ഒരുങ്ങുന്നത്.