ചിക്കാഗോ: യുഎസില്‍ ആദ്യമായി പന്നിയില്‍ എച്ച്5എന്‍1 പക്ഷിപ്പനി സ്ഥിരീകരിച്ചു. ഒറിഗോണിലെ ഒരു വീട്ടിലെ ഫാമിലെ പന്നിയിലാണ് എച്ച്5എന്‍1 പക്ഷിപ്പനി സ്ഥിരീകരിച്ചതെന്ന് യുഎസ് കൃഷി വകുപ്പ് അറിയിച്ചു.
പന്നിയില്‍ രോഗം കണ്ടെത്തിയതോടെ ഇത് മനുഷ്യരെയും എളുപ്പത്തില്‍ ബാധിച്ചേക്കാമെന്ന് ആശങ്കയുണ്ട്. പുതിയതും കൂടുതല്‍ അപകടകരവുമായ ഒരു വൈറസ് പൊട്ടിപ്പുറപ്പെടാമെന്നാണ് ആശങ്ക.
രാജ്യത്ത് പന്നിയിറച്ചി വിതരണത്തിന് നിലവില്‍ അപകടസാധ്യതയില്ലെന്നും പക്ഷിപ്പനിയില്‍ നിന്ന് പൊതുജനങ്ങള്‍ക്കുള്ള അപകടസാധ്യത കുറവാണെന്നും യുഎസ്ഡിഎ പറഞ്ഞു.