തൃശ്ശൂർ: വിമാനത്താവളത്തിനു സമാനമായ സൗകര്യങ്ങളുമായി തൃശ്ശൂരിൽ റെയിൽവേ സ്റ്റേഷൻ.ജനുവരി ആദ്യത്തോടെ നിർമാണം തുടങ്ങുന്ന റെയിൽവേസ്റ്റേഷന്റെ പ്രത്യേകത കേരളീയ വാസ്തുമാതൃകയിലാകും സ്റ്റേഷൻനിർമാണം. രണ്ടാഴ്ചയ്ക്കകം ടെൻഡർനടപടികൾ തുടങ്ങുമെന്നാണ് റെയിൽവേ അധികൃതർ നൽകുന്ന സൂചന.
നിലവിലുള്ള പാർക്കിങ് സൗകര്യത്തിനു പുറമേ, 300-ലധികം കാറുകൾക്കുള്ള മൾട്ടിലെവൽ പാർക്കിങ്, 11 ടിക്കറ്റ് കൗണ്ടറുകൾ, കാൽനടക്കാർക്കും സൈക്കിൾസവാരിക്കാർക്കും വാഹനങ്ങൾക്കുമായി പ്രത്യേകം പാതകൾ, ജീവനക്കാർക്കായി അപ്പാർട്ടുമെന്റ് കോംപ്ലക്സ്, ട്രാൻസ്‌പോർട്ട് സ്റ്റാൻഡിന്റെ പടിഞ്ഞാറേ കവാടത്തിനഭിമുഖമായി പ്രവേശനകവാടം, വീതിയേറിയ രണ്ട് നടപ്പാലങ്ങൾ, ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ, ബജറ്റ് ഹോട്ടൽ, വാണിജ്യസ്ഥാപനങ്ങൾ തുടങ്ങിയവയാണ് പ്രത്യേകതകൾ.