ഡല്‍ഹി: ഇന്ത്യ-ചൈന ബന്ധത്തില്‍ വഴിത്തിരിവുണ്ടാക്കിയ കരാറിന് ദിവസങ്ങള്‍ക്ക് ശേഷം കിഴക്കന്‍ ലഡാക്കിലെ ഡെംചോക്ക് സെക്ടറില്‍ പട്രോളിംഗ് പുനരാരംഭിച്ച് ഇന്ത്യന്‍ സൈന്യം. ഡെപ്സാങ് സെക്ടറില്‍ പട്രോളിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) പട്രോളിംഗ് നടത്തുന്നതിനും സൈനികരെ പിരിച്ചുവിടുന്നതിനും ഇരു രാജ്യങ്ങളും തമ്മില്‍ സുപ്രധാന കരാറിലെത്തിയിരുന്നു.
മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നാല് വര്‍ഷത്തെ തര്‍ക്കം അവസാനിപ്പിക്കുന്നതിനുള്ള ഒരു പ്രധാന വഴിത്തിരിവായിരുന്നു ഈ കരാര്‍.
കഴിഞ്ഞ ഏതാനും ആഴ്ചകളായി നടന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് കരാറിന് അന്തിമരൂപമായതെന്നും 2020ല്‍ ഉയര്‍ന്നുവന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇത് വഴിയൊരുക്കുമെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഒക്ടോബര്‍ 21ന് ഡല്‍ഹിയില്‍ പറഞ്ഞിരുന്നു.