ആലപ്പുഴ: തമിഴ്‌നാട്ടിൽ നിന്നുള്ള കുറുവ മോഷണസംഘം ആലപ്പുഴയില്‍ എത്തിയതായി സൂചന. മണ്ണഞ്ചേരി നേതാജി ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം മോഷണശ്രമം നടന്നിരുന്നു. അവിടെയെത്തിയ പൊലീസിന് കിട്ടിയ സി സി ടി വി ദൃശ്യങ്ങളാണ് കുറുവ സംഘം ആലപ്പുഴയിലെത്തിയെന്ന സംശയത്തിന്‍റെ അടിസ്ഥാനം.

മുഖം മറച്ച് അര്‍ധ നഗ്നരായാണ് സാധാരണഗതിയിൽ കുറുവ സംഘം എത്താറുള്ളത് . മണ്ണഞ്ചേരിയിൽ വീടിന്റെ അടുക്കള വാതില്‍ തുറന്നു മോഷ്ടാക്കള്‍ അകത്തു കയറിയെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. തുടര്‍ന്ന് വീട്ടുകാർ മണ്ണഞ്ചേരി പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ സമീപത്തെ വീട്ടിലെ സി സി ടി വിയില്‍നിന്നു മോഷ്ടാക്കളുടെ ദൃശ്യം ലഭിച്ചു. പൊലീസിനു ലഭിച്ച ദൃശ്യങ്ങളില്‍ മുഖംമറച്ച അര്‍ധ നഗ്നരായ രണ്ടു പേരാണുള്ളത് . ആലപ്പുഴ ജില്ലയിലുള്ളവർ അതീവ ജാ​ഗ്രത പുലർത്തണമെന്നും പൊലീസ് നിർദേശിച്ചു.പകല്‍ ചെറിയ ജോലികളുമായി ചുറ്റിക്കറങ്ങുന്ന കുറുവ സംഘം രാത്രിയാണ് മോഷണത്തിനിറങ്ങുക. എതിര്‍ത്താല്‍ ക്രൂരമായി ആക്രമിക്കുകയും ചെയ്യും. വീടുകളുടെ പിൻവാതിൽ വഴി അകത്തുകയറുകയാണ് സംഘത്തിന്റെ രീതി. ശരീരത്തിൽ എണ്ണയും കരിയും പുരട്ടിയിട്ടുണ്ടാകും.

രാത്രികളിലെത്തുന്ന സംഘം വീടിന് പുറത്ത് പൈപ്പ് തുറന്ന് വിടുകയോ കുട്ടികളുടെ കരച്ചിൽ പോലുള്ള ശബ്ദങ്ങളുണ്ടാക്കുകയോ ചെയ്യും. ശബ്ദം കേട്ട് പുറത്തിറങ്ങുന്നവരെ ആക്രമിച്ച ശേഷം അകത്ത് കയറും.ആറു മാസം വരെ വീടുകളെ നിരീക്ഷിച്ച ശേഷമാണ് ഇവര്‍ മോഷണത്തിന് എത്തുന്നതെന്നാണ് പോലീസ് പറയുന്നത് .https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *