കോഴിക്കോട്: കൊടകര കുഴല്‍പ്പണ ഇടപാടില്‍ ബിജെപി സംസ്ഥാന പ്രസിഡന്റിനും സംസ്ഥാന നേതാക്കള്‍ക്കും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 
കേസില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും മറച്ചുവെച്ച കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.സിപിഎം-ബിജെപി ബാന്ധവം എത്ര വലുതാണെന്നാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുഴല്‍പ്പണം തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യസാക്ഷികളിലൊരാള്‍ കൂടിയാണ് മുന്‍ ഓഫീസ് സെക്രട്ടറിയായ തിരൂര്‍ സതീശന്‍. വളരെ ആധികാരികമായാണ് അയാള്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയതെന്ന് സതീശന്‍ പറഞ്ഞു.
ബിജെപി സംസ്ഥാന പ്രസിഡന്റും കുഴല്‍പ്പണം കൊണ്ടുവന്നയാളും തമ്മില്‍ ബന്ധമുണ്ടായിരുന്നു. ഇരുവരും ഓഫീസില്‍ വെച്ച് ചര്‍ച്ച നടത്തിയിരുന്നു. പണം കൊണ്ടുവന്നയാള്‍ക്ക് മുറിയെടുത്ത് കൊടുക്കുകയും എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുകയും ചെയ്തിരുന്നു.
കേസ് അന്വേഷിച്ച കേരള പൊലീസിന് ഇതെല്ലാം അറിയാവുന്നതാണ്. പണം എവിടെ നിന്നും കൊണ്ടു വന്നു, എവിടേക്ക് കൊണ്ടുപോയി എന്നതു സംബന്ധിച്ച് കേരള പൊലീസ് ഇതുവരെ ഒരു വിവരവും പുറത്തു വിട്ടിട്ടില്ല.
പണം തട്ടിക്കൊണ്ടുപോയതിന് പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ കണക്കില്‍പ്പെടാത്ത പണം കൊണ്ടുവന്നതിന് കേസില്ല. പണം ആരുടേതാണ്?.
കോടിക്കണക്കിന് രൂപയാണ്. അതില്‍ ആലപ്പുഴയ്ക്ക് കൊണ്ടുപോയ മൂന്നരക്കോടി രൂപ മാത്രമാണ് പോയത്. ബാക്കി പണം തൃശൂരിലെ ഓഫീസില്‍ കെട്ടിവെച്ച്, തുക മുഴുവന്‍ ചെലവാക്കുകയായിരുന്നു.
ബിജെപി സംസ്ഥാന പ്രസിഡന്റിനും സംസ്ഥാന നേതാക്കള്‍ക്കും കുഴല്‍പ്പണക്കേസില്‍ പങ്കുണ്ട്. ഇതില്‍ ഇഡി എന്തു നടപടിയാണ് എടുത്തത്.
വേറെ ആര്‍ക്കെങ്കിലും എതിരെയാണെങ്കില്‍, ഇഡി, പിഎംഎല്‍എ ആക്ട് എല്ലാം വരും. പ്രതിപക്ഷ നേതാവ് പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *