കൊടകര കള്ളപ്പണക്കേസിൽ ബിജെപിക്ക് തിരിച്ചടി; പുനരന്വേഷണം, നിയമപരമായ സാധ്യതകൾ തേടാൻ സിപിഎം തീരുമാനം
തിരുവനന്തപുരം: കൊടകര കള്ളപ്പണക്കേസിൽ പുനരന്വേഷണം നടത്തണമെന്ന് സിപിഎം സെക്രട്ടേറിയേറ്റ്. ഓഫീസ് സെകട്ടറിയുടെ വെളിപ്പെടുത്തൽ ഗൗരവമുള്ളതെന്ന് വിലയിരുത്തിയ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്, പുനരന്വേഷണത്തിന് നിയമപരമായ സാധ്യതകൾ തേടാനും തീരുമാനിച്ചു. വിഷയം ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ചർച്ചയാക്കാനുമാണ് സിപിഎം തീരുമാനം. കേസിലെ പുതിയ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ ബിജെപി കനത്ത പ്രതിരോധത്തിലാണെന്നും സിപിഎം വിലയിരുത്തുന്നു.
https://www.youtube.com/watch?v=Ko18SgceYX8